22-May-2023 -
By. news desk
കൊച്ചി/ മുംബൈ: 27 സംസ്ഥാനങ്ങളില്‍ നിന്നും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5000 ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2022-23 ലെ റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. തിരഞ്ഞെടുക്കപ്പെട്ടവിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദ സ്‌കോളര്‍ഷിപ്പുകള്‍ വ്യത്യസ്ത പഠനശാഖകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തിലാണ് നല്‍കുന്നത്. എഞ്ചിനീയറിംഗ്/ടെക്‌നോളജി, സയന്‍സ്, മെഡിസിന്‍, കൊമേഴ്‌സ്, ആര്‍ട്‌സ്, ബിസിനസ്/മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, നിയമം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ആര്‍ക്കിടെക്ചര്‍, മറ്റ് പ്രൊഫഷണല്‍ ബിരുദങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ട്രീമുകളില്‍ നിന്നുള്ളവരാണ് ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 4,984 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഏകദേശം 40,000 അപേക്ഷകരില്‍ നിന്ന് വിവിധ പരീക്ഷകളിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത് . 51% പെണ്‍കുട്ടികളാണ് ഈ വര്‍ഷത്തെ ലിസ്റ്റില്‍ ഉള്ളത്.
വികലാംഗരായ 99 വിദ്യാര്‍ത്ഥികളെയും സ്‌കോളര്‍ഷിപ്പുകള്‍ക്കായി തിരഞ്ഞെടുത്തു.മികച്ച വിദ്യാഭ്യാസം സാധ്യമാക്കുന്നതിലൂടെ, യുവാക്കളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള, വ്യത്യസ്ത പഠനശാഖകളില്‍ നിന്നുമുള്ള കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് .പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യ പ്രാതിനിധ്യം ഞങ്ങള്‍ ഉറപ്പു വരുത്തി. ശക്തമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനൊപ്പം ഇവര്‍ രാജ്യപുരോഗതിക്ക് സംഭാവന നല്കുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, 'റിലയന്‍സ് ഫൗണ്ടേഷന്‍ സിഇഒ ജഗന്നാഥ കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിരുന്നു. 1996 മുതല്‍, ധീരുഭായ് അംബാനി സ്‌കോളര്‍ഷിപ്പുകള്‍ ഏകദേശം 13,000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്, അതില്‍ 2,720 പേര്‍ വികലാംഗരാണ്.തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് കൂടുതല്‍ വിശദാംശങ്ങളെക്കുറിച്ച് നേരിട്ട് അറിയിപ്പ് ലഭിക്കും. അപേക്ഷകര്‍ക്ക് അവരുടെ ഫലം അറിയാന്‍ www.reliancefoundation.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. റിലയന്‍സ് ഫൗണ്ടേഷന്‍ പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകളുടെ റിസള്‍ട്ട് ജൂലൈയില്‍ പ്രഖ്യാപിക്കും. അടുത്ത ബിരുദ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ വരും മാസങ്ങള്‍ ക്ഷണിക്കും.